Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധിയെ അവഹേളിച്ച മാസിക മാപ്പ് പറഞ്ഞു

വാഷിംഗ്ടന്‍: മോശമായ രീതിയില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം പ്രസിദ്ധീകരിച്ച യു എസിലെ മാക്സിം മാസിക മാപ്പുപറഞ്ഞു.

മോശമായി ഗാന്ധിജിയെ ചിത്രീകരിച്ചതില്‍പ്രതിഷേധിച്ച് യു എസിലെ തന്നെ ഒരുവിഭാഗം മാസികയ്ക്ക് എതിരെ തിരിഞ്ഞിരുന്നു. ഇന്ത്യന്‍ എംബസി ശക്തമായ ഭാഷയില്‍ മാസികയ്ക്ക് കത്തും അയച്ചു. ഇതിന് പുറമേ ആയിരക്കണക്കിന് ഇ മെയിലുകളാണ് ഈ നീക്കത്തില്‍ പ്രതിഷേധിച്ചുകൊണ്ട് മാസികയ്ക്ക് കിട്ടിയത്.

ഒടുവില്‍ മാസികയുടെ എഡിറ്റര്‍ ഇന്‍ ചീഫ് കീത്ത് ബ്ലാന്‍കാര്‍ഡ് മാപ്പപറഞ്ഞു. യു എസിലെ ഇന്ത്യകോസ് എന്ന സംഘനയാണ് ഇത് ഒരു പ്രശ്നമാക്കി വളര്‍ത്തിയെടുത്തത്. മാസിക പരസ്യ ദാതാക്കളോട് നടത്തിയ ആഹ്വാനമാണ് ഒടുവില്‍ ഫലിച്ചത്. സമാധാനത്തിന്റെ പ്രചാരകനായ ഗാന്ധിയെ മോശമായി ചിത്രീകരിച്ചതില്‍ പ്രതിഷേധിച്ച് ഈ മാസികയ്ക്ക് പരസ്യം കൊടുക്കില്ലെന്ന് തീരുമാനിയ്ക്കണമെന്നായിരുന്നു ആ ആഹ്വാനം.

മാസികയുടെ എഡിറ്ററുടെ മാപ്പില്‍ ഇങ്ങനെ പറയുന്നു - ഗാന്ധിജിയെക്കുറിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് ഞങ്ങള്‍ മാപ്പ് അപേക്ഷിയ്ക്കുന്നു. ആരേയും വേദനിപ്പിയ്ക്കാനല്ല അത്തരം ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്.

മസില്‍ ഷര്‍ട്ട് ധരിച്ച ഒരു തടിയന്‍ ഗാന്ധിയെ ഇടിക്കുന്നതായ ഒരു ചിത്രമാണ് മാസികയില്‍ ലേഖനത്തോടൊപ്പം പ്രസിദ്ധീകരിച്ചിരുന്നത്. അടിപിടിയിലേര്‍പ്പെടുന്നത് എങ്ങിനെ ശരീരക്ഷമത വര്‍ധിപ്പിക്കും എന്ന് വിശദീകരിക്കുന്ന ലേഖനത്തിലാണ് ഗാന്ധിയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+