Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊളംബിയ തകര്‍ന്ന് കല്പനയടക്കം ഏഴ് പേര്‍ മരിച്ചു

ഫ്ലോറിഡ: അമേരിക്കന്‍ ബഹിരാകാശ വാഹനമായ കൊളംബിയ തകര്‍ന്നുവീണ് ഇന്ത്യക്കാരിയായ കല്പന ചൗളയടക്കം ഏഴ് ബഹിരാകാശ യാത്രികര്‍ മരിച്ചു.

ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ ഇറങ്ങുന്നതിന് ഏതാനും മിനുട്ടുകള്‍ക്കു മുമ്പാണ് കൊളംബിയ തകര്‍ന്നത്. ഫിബ്രവരി ഒന്ന് ശനിയാഴ്ച അമേരിക്കന്‍ സമയം രാവിലെ ഒമ്പതിനായിരുന്നു (ഇന്ത്യന്‍ സമയം വൈകീട്ട് 7.30) അപകടം.

കല്പന ചൗള രണ്ടാമത്തെ തവണയാണ് ബഹിരാകാശത്തു പോവുന്നത്. മരിച്ചവരില്‍ അഞ്ച് പേര്‍ അമേരിക്കക്കാരും ഒരാള്‍ ഇസ്രയേലിയുമാണ്.

17 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം കെന്നഡി സ്പേസ് സെന്ററില്‍ ഇറക്കാന്‍ പോവുകയായിരുന്നു കൊളംബിയ. കെന്നഡി സ്പേസ് സെന്ററുമായുള്ള വിനിമയം നഷ്ടപ്പെട്ട് ഉടന്‍ തര്‍ന്നുവീഴുകയായിരുന്നു.

ദുരന്തത്തിന് പിന്നില്‍ അട്ടിമറിയല്ലെന്നാണ് നിഗമനം. മിസൈലുകള്‍ക്ക് എത്താനാവാത്ത ഉയരത്തിലായിരുന്നു കൊളംബിയ.

ഗവേഷങ്ങള്‍ക്കായി ജനവരി 16നാണ് അമേരിക്ക കൊളംബിയ വിക്ഷേപിച്ചത്. നാസയുടെ ചരിത്രത്തില്‍ തിരിച്ചുവരവിലുണ്ടായ ആദ്യത്തെ അപകടമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+