Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹിരാകാശ സ്വപ്നങ്ങള്‍ മനസിലേറ്റിയ കല്പന

1997 നവംബര്‍ 29ന് ബഹിരാകാശത്തെത്തുന്ന ആദ്യത്തെ ഏഷ്യന്‍വംശജയെന്ന കീര്‍ത്തി കല്പനാ ചൗള നേടുമ്പോള്‍ ഇന്ത്യയുടെ ഹൃദയം അഭിമാനം കൊണ്ട് തുടിക്കുകയായിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ രണ്ടാമത്തെ ബഹിരാകാശ യാത്രയില്‍ കല്പനാ ചൗളയെ ദുരന്തം തേടിയെത്തിയത് ദൗത്യം പൂര്‍ത്തീകരിച്ച് ഭൂമിയിലിറങ്ങാന്‍ അല്പസമയം മാത്രം അവശേഷിക്കുമ്പോഴാണ്.

ഹരിയാനയിലെ കര്‍ണാലില്‍ ജനിച്ച കല്പന ടാഗോര്‍ ബാലനികേതനിലാണ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ചെറുപ്പത്തിലേ ബഹിരാകാശ വിഷയങ്ങളോട് കല്പനയ്ക്ക് അതീവ താത്പര്യമുണ്ടായിരുന്നു.

മകളെ ഡോക്ടറാക്കണമെന്ന് ആഗ്രഹിച്ച അഛനമ്മമാരുടെ എതിര്‍പ്പിനെ മറികടന്നാണ് കല്പന സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം എഞ്ചിനീയറിംഗ് പഠനത്തിന് ചേരുന്നത്. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് എയ്റോനോട്ടിക് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം കല്പന 1982ല്‍ അമേരിക്കയിലേക്ക് പോയി.

ടെക്സസ് സര്‍വകലാശാലയില്‍ നിന്ന് 1984ല്‍ എയ്റോസസ്പേസ് എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും കൊളറാഡോ സര്‍വകലാശാലയില്‍ നിന്ന് 1988ല്‍ ഡോക്ടറേറ്റും നേടി. വിമാനം പറത്തുന്നതിനുള്ള ലൈസന്‍സ് നേടിയ കല്പന ഇതിനിടെ അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു.

തുടര്‍ന്ന് കാലിഫോര്‍ണിയയിലെ സാന്‍ജോസ് ഇന്‍സ്റിറ്റ്യൂട്ടില്‍ നാല് വര്‍ഷം ശാസ്ത്രജ്ഞയായി ജോലി ചെയ്തു. പിന്നീട് ഓവര്‍സൈറ്റ് മെത്തേഡ്സ് എന്ന കമ്പനിയില്‍ വൈസ് പ്രസിഡന്റും ഗവേഷകശാസ്ത്രജ്ഞയുമായി ചേര്‍ന്നു.

1994ലാണ് കല്പന നാസയില്‍ ബഹിരാകാശ യാത്രയ്ക്ക് പരിശീലനത്തിന് ചേര്‍ന്നത്. 1995 മാര്‍ച്ചില്‍ ബഹിരാകാശ യാത്രികരുടെ 15-ാമത്തെ ഗ്രൂപ്പില്‍ ചേര്‍ന്നു. 1997 നവംബര്‍ 20ന് കല്പന ബഹിരാകാശത്തെത്തുന്ന ആദ്യത്തെ ഏഷ്യക്കാരിയെന്ന ബഹുമതി നേടി.

ആദ്യയാത്രയിലേതു പോലുള്ള പരീക്ഷണങ്ങള്‍ ഇത്തവണയും നടത്തേണ്ടിവരുമെന്നതിനാല്‍ മിഷ്യന്‍ സ്പെഷലിസ്റായി കല്പനയെ വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+