Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം സംസ്ഥാന സമിതി യോഗം തുടങ്ങി

തിരുവനന്തപുരം: സി പി എം സംസ്ഥാന സമിതി യോഗം ഫിബ്രവരി മൂന്ന് തിങ്കളാഴ്ച എ. കെ. ജി സെന്ററില്‍ തുടങ്ങി.

സംസ്ഥാന സമിതി യോഗം മൂന്ന് ദിവസം നീണ്ടുനില്‍ക്കും. എല്‍ ഡി എഫ് സംസ്ഥാന സമിതി യോഗത്തില്‍ ഘടകക്ഷികള്‍ക്കിടയില്‍ തര്‍ക്കവിഷയമായ പ്രശ്നങ്ങള്‍ സംസ്ഥാന സമിതി യോഗത്തിലും ചൂടുപിടിച്ച ചര്‍ച്ചയിലേക്ക് നയിക്കും.

കൊക്കൊ കോള കമ്പനിയ്ക്ക് അനുമതി നല്‍കിയതിലെ ആശയക്കുഴപ്പവും ജല വിതരണ കരാറുകളും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും.

എല്‍ ഡി എഫ് സംസ്ഥാന സമിതി യോഗത്തില്‍ പ്ലാച്ചിമടയിലെ കൊക്കൊ കോള കമ്പനിയ്ക്ക് അനുമതി നല്‍കിയതിനെതിരെ സി പി ഐയും ആര്‍ എസ് പിയും ശക്തമായ വിമര്‍ശനമുയര്‍ത്തിയിരുന്നു. അനുമതി നല്‍കിയത് തന്റെ അറിവോടെയല്ലെന്ന് മുന്‍ മുഖ്യമന്ത്രി നായനാര്‍ പറഞ്ഞതിനെ തുടര്‍ന്ന് ധനകാര്യമന്ത്രിയായിരുന്ന ശിവദാസമേനോന്‍ പ്രതിക്കൂട്ടിലായി. എന്നാല്‍ തനിക്കും അനുമതി നല്‍കിയതില്‍ പങ്കില്ലെന്ന് പറഞ്ഞ് മേനോനും കൈകഴുകി.

പ്രത്യക്ഷമായി ഗ്രൂപ്പ് തിരിഞ്ഞ് ആക്രമണം നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ ഏതായാലും കൊക്കൊ കോള കമ്പനിയ്ക്ക് അനുമതി നല്‍കിയതിന് കാരണക്കാര്‍ നിശിതമായ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവരും.

ജലവിതരണ കരാറുകള്‍ക്ക് എല്‍ ഡി എഫ് സര്‍ക്കാരാണ് അനുമതി നല്‍കിയതെന്ന ആരോപണവും ചര്‍ച്ച ചെയ്യപ്പെടും.

എസ് എന്‍ ഡി പിയുടെ മലബാര്‍ മഹാസംഗമവും ആഗോള നിക്ഷേപക സമ്മേളനവും ഡിജിപി-സിഐടിയു വിവാദവുമായിരിക്കും ചര്‍ച്ചയ്ക്ക് വിഷയമാവുന്ന മറ്റ് പ്രധാന കാര്യങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+