നിര്‍ബന്ധിത മതംമാറ്റം നിരോധിക്കണം
കോഴഞ്ചേരി: നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കുന്ന നിയമനിര്‍മാണം നടത്തണമെന്ന് കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഫിബ്രവരി രണ്ട് ഞായറാഴ്ച വൈകീട്ട് കോഴഞ്ചേരിയ്ക്ക് സമീപം ചെറുകോള്‍പുഴയില്‍ 91-ാം ഹിന്ദുമത പരിഷത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജഗോപാല്‍.
സ്വമേധയായുള്ള മതപരിവര്‍ത്തനത്തിന് ഭരണഘടന അനുമതി നല്‍കുന്നുണ്ടെങ്കിലും മറ്റ് മാര്‍ഗങ്ങളിലൂടെ നിര്‍ബന്ധിതമായ മതപരിവര്‍ത്തനം നടത്തുന്നത് നിയമവിരുദ്ധമാണ്.തമിഴ്നാട്ടിലേതു പോലെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ചത്തീസ്ഗഡ്, ഒറീസ എന്നിവിടങ്ങളിലും നിര്‍ബന്ധിത പരിവര്‍ത്തനം നിയമം മൂലം നിരോധിച്ചിട്ടുണ്ട്.
ശ്രീകൃഷ്ണനെയും അയ്യപ്പഭഗവാനെയും അവഹേളിക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിച്ചതാണ് കിളിമാനൂരിലെ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്ക് വഴിവെച്ചത്.ടൂറിസ്റ് വിസയില്‍ വന്ന് ഹിന്ദു ദൈവങ്ങളെ അപമാനിച്ച് സംസാരിച്ച യു എസ് മിഷണറി കൂപ്പറെ തിരിച്ചയച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ശരിയല്ല-- രാജഗോപാല്‍ പറഞ്ഞു.
പമ്പയുടെ തീരത്ത് നടക്കുന്ന ഹിന്ദുമത പരിഷത്ത് ഏഴ് ദിവസം നീണ്ടുനില്‍ക്കും.












Click it and Unblock the Notifications