മതേതര കക്ഷികള്‍ ഭിന്നത മറന്ന് ഒന്നിക്കണം
കാസര്‍കോട്: ഹിന്ദുത്വഭീഷണി നേരിടുന്നതിന് മതേതര കക്ഷികള്‍ ഭിന്നത മറന്ന് ഒന്നിക്കണമെന്ന് ഐ എന്‍ എല്‍ അഖിലേന്ത്യാ പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേട്ട് ആവശ്യപ്പെട്ടു.
ബി ജെ പിയും വി എച്ച് പിയും ചേര്‍ന്ന് ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണ്. ഫിബ്രവരി മൂന്ന് തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സേട്ട്.
ഗുജറാത്ത് മാതൃക രാജ്യം മുഴുവന്‍ പരീക്ഷിക്കാനുള്ള ശ്രമത്തിലാണ് സംഘ് പരിവാര്‍. ഇത് രാജ്യത്തിന്റെ മതേതരത്വ മൂല്യങ്ങളെ തകര്‍ക്കും.












Click it and Unblock the Notifications