മണല്‍ ഖനന പദ്ധതിയ്ക്കെതിരെ മന്ത്രി
തിരുവനന്തപുരം: ധാതുമണല്‍ ഖനന പദ്ധതിയ്ക്കെതിരെ ഫിഷറീസ് മന്ത്രി കെ. വി. തോമസ് രംഗത്തുവന്നു.
ഫിഷറീസ് മേഖലയില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഏത് പദ്ധതിയും നടപ്പിലാക്കുന്നതിന് മുമ്പ് ആഴത്തില്‍ പഠിക്കേണ്ടതുണ്ട്. 18000 കോടിയുടെ വിദേശ വിനിമയമാണ് ഫിഷറീസ് മേഖലയില്‍ നടക്കുന്നതെന്നത് നിസ്സാര കാര്യമല്ല.
10 ലക്ഷത്തോളം മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയെ ബാധിക്കുന്നതാണ് പദ്ധതി. അതുകൊണ്ടുതന്നെ അവരെ വിശ്വാസത്തിലെടുക്കണം.
തന്റെ നിലപാട് മന്ത്രിസഭയുടെ നിലപാടുമായി ഇടയുന്നതാണെന്ന് കരുന്നില്ലെന്ന് കെ. വി. തോമസ് പറഞ്ഞു. ആഗോള നിക്ഷേപക സമ്മേളനത്തിന് മുന്നില്‍ വന്ന ഏത് പദ്ധതിയും നടപ്പിലാക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നതാണ്.












Click it and Unblock the Notifications