Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊമ്പിനായി ആനയെ വിഷം കൊടുത്ത് കൊന്നു

കൊച്ചി: കൊമ്പിന് വേണ്ടി ആനയെ വിഷം കൊടുത്ത് കൊന്നു. ഫിബ്രവരി രണ്ട് ഞായറാഴ്ച പുലര്‍ച്ചെ കാലടി താന്നിപ്പുഴയ്ക്ക് സമീപമുള്ള പറമ്പില്‍ തളച്ചിരുന്ന ആനയോടാണ് അജ്ഞാതര്‍ ഈ ക്രൂരകൃത്യം ചെയ്തത്.

മസ്തകം തകര്‍ക്കുകയും തുമ്പിക്കൈ മുറിച്ചുമാറ്റുകയും ചെയ്ത നിലയിലാണ് ആനയെ കണ്ടത്. ആനക്കൊമ്പെടുക്കാനുള്ള ശ്രമം ഫലിച്ചില്ല.

ആന ഉടമ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും പെരുമ്പാവൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാനുമായ അഡ്വ. ടി. എന്‍. അരുണ്‍കുമാറിന്റേതാണ് അരുണ്‍ പരമേശ്വരന്‍ എന്ന ആന.

പൈനാപ്പിളില്‍ വിഷം ചേര്‍ത്താണ് ആനയെ കൊന്നത്. പൊട്ടാസ്യം സയനേഡ് പോലുള്ള ഉഗ്രവിഷമാണ് ആനയ്ക്ക് നല്‍കിയത്. വാപ്പാലശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് ശേഷം ശനിയാഴ്ച രാത്രി ആനയെ പറമ്പില്‍ കൊണ്ടുവന്ന് തളച്ചതായിരുന്നു. രണ്ടാം പാപ്പാന്‍ തങ്കപ്പന്‍ ആനയെ തളച്ചതിന് അല്പം അകലെയുള്ള ഷെഡില്‍ കിടന്നുറങ്ങിയിരുന്നു.

ഒരു മിനി ലോറി പറമ്പിലെത്തിയതിനെ തുടര്‍ന്നാണ് ആനക്കൊമ്പെടുക്കാനുള്ള ശ്രമം വിഫലമായത്. മിനി ലോറിയുടെ ഡ്രൈവറാണ് ആദ്യം പൊലീസിനെ വിവരം അറിയിച്ചത്.

ആനയുമായി ഇടപഴകിയിട്ടുള്ളവരും ഇത്തരം കൃത്യങ്ങള്‍ മുമ്പും ചെയ്തിട്ടുള്ളവരുമാണ് ആനയെ കൊന്നതെന്ന് വ്യക്തമാണെന്ന് പെരുമ്പാവൂര്‍ ഡി വൈ എസ് പി ജി. സോമരാജന്‍ അറിയിച്ചു.

നാല്പത് വയസ് പ്രായമുള്ള അരുണിന് എറണാകുളം ജില്ലയിലെ ഏറ്റവും വലിയ മസ്തകമുള്ള ആനയെന്ന ബഹുമതിയുണ്ടായിരുന്നു. ആനകമ്പക്കാര്‍ക്ക് പ്രിയപ്പെട്ട ഈ ആനക്ക് ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ പ്രധാന സ്ഥാനമുണ്ടായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+