ആന പാപ്പാനെ നിലത്തടിച്ചുകൊന്നു
കൊച്ചി: എറണാകുളം ജില്ലയില്‍ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ മദമിളകിയ ആന പാപ്പാനെ കൊലപ്പെടുത്തുന്ന രണ്ടാമത്തെ സംഭവം.
പെരുമ്പാവൂരിനടുത്ത് ചാലയ്ക്കലാണ് ജനവരി രണ്ട് ഞായറാഴ്ച ഒന്നാം പാപ്പാനെ ഓട്ടോറിക്ഷയിടിച്ചതു കണ്ട് രോഷാകുലനായ ആന ഒട്ടേറെ നാശനഷ്ടങ്ങളുണ്ടാക്കിയ ശേഷം ആനപ്പുറത്തിറക്കിരിക്കുകയായിരുന്ന രണ്ടാം പാപ്പാനെ തുമ്പിക്കൈ കൊണ്ട് ചുഴറ്റി നിലത്തടിച്ചു കൊന്നത്.
പൈങ്ങോട്ടൂര്‍ പുന്നമറ്റം ചാലില്‍ വീട്ടില്‍ തങ്കച്ചനാണ് (45) മരിച്ചത്. ആനയുടെ കാലിനരികില്‍ നിന്ന് നാട്ടുകാര്‍ സാഹസികമായി തങ്കച്ചനെ വലിച്ചെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൂവാറ്റുപുഴ മുളവൂര്‍ അറയ്ക്കല്‍ മുറ്റത്ത് എ. കെ. അലിയാര്‍, മംഗലശേരി ജലീല്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ആനയാണ് നാട്ടുകാരെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയത്. തോട്ടുമുഖം ചന്ദനക്കുടം മഹോത്സവം കഴിഞ്ഞ് വരികയായിരുന്ന ആന ഒന്നാം പാപ്പാനായ ബാലനെ ഓട്ടോറിക്ഷയിടിച്ചതു കണ്ടാണ് രോഷാകുലനായത്.
തുടര്‍ന്ന് ആന ഒട്ടേറെ നാശനഷ്ടങ്ങളുണ്ടാക്കി. ആന വീടിന്റെ മതില്‍ ഇടിച്ചുതകര്‍ക്കുകയും വീടിന്റെ മോട്ടോര്‍ ബൈക്ക് മറിച്ചിടുകയും ലോറി മറിച്ചിടാന്‍ ശ്രമിക്കുകയും ചെയ്തു. മയക്കുവെടി കൊണ്ടതിന് ശേഷം കൂടുതല്‍ രോഷാകുലനായ ആന രണ്ടാം പാപ്പാനെ തുമ്പിക്കൈ കൊണ്ട് ചുഴറ്റി നിലത്തടിച്ച് കൊല്ലുകയായിരുന്നു. മയക്കുവെടി കൊണ്ട ആനയെ പിന്നീട് തളച്ചു.
ജനവരി 22നാണ് എറണാകുളം എം. ജി. റോഡിന് സമീപം ഒരു ആന പാപ്പാനെ കുത്തികൊന്നത്.












Click it and Unblock the Notifications