ശ്രീലങ്കന്‍ സമാധാന ചര്‍ച്ച ജപ്പാനില്‍
ടോക്യോ: ശ്രീലങ്കയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ആറാം വട്ട ചര്‍ച്ച മാര്‍ച്ച് 18 മുതല്‍ 21 വരെ ജപ്പാനില്‍ നടക്കും.
കൊളംബോ സര്‍ക്കാരും എല്‍ടിടിഇ നേതാക്കളും തമ്മിലുള്ള ചര്‍ച്ച ഹകോനെയിലാണ് നടക്കുക. ടോക്യോവില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് ഹകോനെ.
ശ്രീലങ്കയ്ക്ക് ഏറ്റവും കൂടുതല്‍ ധനസഹായം നല്കുന്ന രാജ്യം കൂടിയാണ് ജപ്പാന്‍. ശ്രീലങ്കയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു അന്താരാഷ്ട്ര സമ്മേളനവും ടോക്യോവില്‍ നടക്കും.
സമാധാന ചര്‍ച്ചയെ തുടര്‍ന്ന് 2002 ഫിബ്രവരിയില്‍ വെടിനിര്‍ത്തല്‍ നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നാല് വട്ടം ചര്‍ച്ചകള്‍ നടന്നു. അഞ്ചാം വട്ട ചര്‍ച്ച ഈയാഴ്ച ബെര്‍ലിനില്‍ നടക്കും. നോര്‍വെയാണ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്നത്. ശ്രീലങ്കയിലെ ആഭ്യന്തരകലാപം മൂലം 60,000 പേരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications