അരുവിപ്പുറം മഠത്തില്‍ സംഘര്‍ഷാവസ്ഥ
തിരുവനന്തപുരം: 115-ാം ശിവരാത്രി മഹോത്സവ ആഘോഷത്തിനുള്ള ഓര്‍ഗനൈസിംഗ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച് മൂന്ന് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് അരുവിപ്പുറം മഠത്തില്‍ സംഘര്‍ഷാവസ്ഥയുണ്ടായി.
പ്രശ്നം പരിഹരിക്കുന്നതിന് ഒത്തുതീര്‍പ്പുണ്ടാക്കുന്നതിനായി വിവിധ വിഭാഗങ്ങളുടെ നേതാക്കളെ ചര്‍ച്ചയ്ക്കായി ഫിബ്രവരി മൂന്ന് തിങ്കളാഴ്ച നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ ക്ഷണിച്ചിരുന്നു. മഠത്തിലാണ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. സ്ത്രീകളടക്കം 2500ഓളം പേര്‍ മഠത്തിലെത്തി.
ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പിലെത്തിയില്ലെന്ന് മാത്രമല്ല വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ചൂടേറിയ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് സ്ഥിതി വഷളായി. തുടര്‍ന്ന് റൂറല്‍ എസ് പി ടി. കെ. വിനോദ്കുമാറിന്റെ നിര്‍ദേശമനുസരിച്ച് നൂറിലേറെ പൊലീസുകാര്‍ സംഭവസ്ഥലത്തെത്തി.
തുടര്‍ന്ന് സബ്കളക്ടറെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് അവിടെ വെച്ചുതന്നെ പൊലീസിന്റെ മേല്‍നോട്ടത്തില്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തി.
അക്രമസംഭവങ്ങളുണ്ടാവാതിരിക്കാനായി സംഭവസ്ഥലത്ത് പൊലീസ് സുരക്ഷ തുടരുകയാണ്.












Click it and Unblock the Notifications