സര്‍ക്കാരിനെതിരെ ക്രിസ്ത്യന്‍ കൗണ്‍സില്‍
തിരുവനന്തപുരം: യുഎസ് മിഷണറി നാടുവിട്ട സംഭവത്തില്‍ ക്രിസ്ത്യന്‍ കൗണ്‍സിലും സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്നു.
കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിനടിപ്പെട്ടാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചതെന്നായിരുന്നു ആള്‍ ഇന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജോണ്‍ ദയാലിന്റെ ആരോപണം.
ആര്‍ എസ് എസുകാര്‍ ആക്രമിച്ച യുഎസ് മിഷണറി ജോസഫ് കൂപ്പറെ വിസാ നിയമത്തിന്റെ പേരില്‍ ആന്റണി സര്‍ക്കാര്‍ നാടുകടത്തിയത് ശരിയായില്ലെന്നും ഫിബ്രവരി നാല് ചൊവാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദയാല്‍ കുറ്റപ്പെടുത്തി.
കൂപ്പറെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരുന്നതിന് പകരം അദ്ദേഹത്തെ നാടുകടത്തിയ നടപടി അപലപനീയമാണ്. മതേതരത്വത്തിന്റെ കാര്യത്തില്‍ കേരളത്തിനുള്ള അന്തസാണ് ഈ നടപടി നശിപ്പിച്ചത്.
അക്രമികളെ സംരക്ഷിക്കുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് ദയാല്‍ പറഞ്ഞു.കൂപ്പറെ ആക്രമിച്ച സംഘ്പരിവാറിനെതിരെ ഇത്തരത്തിലുള്ളന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതെന്തു കൊണ്ടാണെന്ന് ദയാല്‍ ചോദിച്ചു.












Click it and Unblock the Notifications