സി പി എമ്മിനെതിരെ സി പി ഐ
തിരുവനന്തപുരം: പ്ലാച്ചിമടയില്‍ കൊക്ക കോള കമ്പനിയ്ക്ക് അനുമതി നല്‍കിയതിന്റെ ഉത്തരവാദിത്തം സി പി ഐ ഏറ്റെടുക്കേണ്ടതില്ലെന്നും കമ്പനിയ്ക്കെതിരായ സമരം ശക്തിപ്പെടുത്താനും പാര്‍ട്ടി സംസ്ഥാന നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു.
കൊക്ക കോള കമ്പനിയ്ക്ക് അനുമതി നല്‍കിയത് എല്‍ ഡി എഫ് സര്‍ക്കാരിന് പറ്റിയ തെറ്റാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എല്‍ ഡി എഫ് യോഗത്തില്‍ സി പി എമ്മിനെതിരെ നടത്തിയ വിമര്‍ശനം നിര്‍വാഹക സമിതി യോഗത്തിലും തുടര്‍ന്നു.
മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ സി പി എം മന്ത്രിമാര്‍ സ്വന്തം നിലയ്ക്കെടുത്ത തീരുമാനം എല്‍ ഡി എഫിന് ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. എല്‍ ഡി എഫ് സര്‍ക്കാരിന് പറ്റിയ വീഴ്ച ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുസമ്മതിക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
പെരിയാര്‍ ജലവിതരണ പദ്ധതിയ്ക്ക് അനുമതി നല്‍കിയതും ഉചിതമായില്ല. എല്‍ ഡി എഫ് നിയമസഭയില്‍ ഉയര്‍ത്തിയ പല പ്രശ്നങ്ങളും മുഖ്യമന്ത്രിയുടെ മറുപടിയോടെ തിരിച്ചടിയാവുകയായിരുന്നു- യോഗം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications