വിവാദ പദ്ധതികള്‍: പരിശോധന വേണം
തിരുവനന്തപുരം: വിവാദ പദ്ധതികള്‍ക്ക് എല്‍ ഡി എഫ് സര്‍ക്കാരാണ് അനുമതി നല്‍കിയതെന്ന ആരോപണത്തെ കുറിച്ച് വിശദ പരിശോധന നടത്തണമെന്ന് സി പി എം സംസ്ഥാന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു.
ഇതുസംബന്ധിച്ച് ജനങ്ങള്‍ക്കിടയിലുണ്ടായ ആശയക്കുഴപ്പം നീക്കാന്‍ പാര്‍ട്ടി മുന്‍കൈയെടുക്കണമെന്ന് ചില കമ്മിറ്റി അംഗങ്ങള്‍ ഫിബ്രവരി നാല് ചൊവാഴ്ച യോഗത്തില്‍ ആവശ്യപ്പെട്ടു.
കൊക്ക കോള ഫാക്ടറി, ജലവിതരണ പദ്ധതി എന്നിവയ്ക്ക് എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് സി പി എം മന്ത്രിമാരാണ് അനുമതി നല്‍കിയതെന്നതിന്റെ പേരില്‍ സി പി എമ്മിനെതിരെ സി പി ഐയും ആര്‍ എസ് പിയും ശക്തമായ വിമര്‍ശനം നടത്തിയിരുന്നു.
സംഘടനാ രേഖയെ കുറിച്ച് തിങ്കളാഴ്ച തുടങ്ങിയ ചര്‍ച്ച തുടരുകയാണ്. ടി. ശിവദാസമേനോനാണ് ചര്‍ച്ചയ്ക്ക് അധ്യക്ഷ്യത വഹിക്കുന്നത്. ബുധനാഴ്ച യോഗം അവസാനിക്കും.












Click it and Unblock the Notifications