കേരളം: വിദ്യാഭ്യാസത്തിന് ഫണ്ട് പോര
Recommended Video

കൊച്ചി: സെക്കന്ററി വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ഥികള്‍ കൂടുന്നതിനനുസരിച്ച് മതിയായ ഫണ്ട് വരുന്നില്ലെന്ന് സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്റ് എന്‍വയോണ്‍മെന്റല്‍ സ്റഡീസിന്റെ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗമാകെ മതിയായ ഫണ്ടില്ലാത്തതു മൂലം പ്രതിസന്ധിയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. സെക്കന്ററി വിദ്യാഭ്യാസരംഗത്താണ് ഈ പ്രശ്നം കൂടുതല്‍ പ്രതിഫലിക്കുന്നത്.
സെക്കന്ററി വിദ്യാഭ്യാസരംഗത്ത് ഒരു വിദ്യാര്‍ത്ഥിക്ക് എല്ലാ സംസ്ഥാനങ്ങളും കൂടി ചെലവാക്കുന്ന തുകയുടെ ശരാശി 5668 രൂപയാണ്. സെക്കന്ററി വിദ്യാഭ്യാസ രംഗത്ത് കേരളം ചെലവാക്കുന്നതാകട്ടെ വെറും 4659 രൂപ മാത്രവും. പിന്നോക്ക സംസ്ഥാനങ്ങളായ രാജസ്ഥാന്റെയും ഉത്തര്‍പ്രദേശിന്റെയും പിന്നിലാണ് ഇക്കാര്യത്തില്‍ കേരളം.
സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്റ് എന്‍വയോണ്‍മെന്റല്‍ സ്റഡീസിലെ ഡോ. കെ. കെ. ജോര്‍ജ് സക്കറിയ, ഡോ. എന്‍. അജിത്ത്കുമാര്‍ എന്നിവരാണ് പഠനം നടത്തിയത്.
കേരളത്തിന്റെ മൊത്തം ബജറ്റ് ചെലവില്‍ വിദ്യാഭ്യാസ മേഖലയ്ക്കുള്ള വിഹിതം കുറഞ്ഞുവരുന്നതായി പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 1982-83ല്‍ 37 ശതമാനമായിരുന്നത് 1996-97ല്‍ 22 ശതമാനമായി കുറഞ്ഞു.
ഇപ്പോഴത്തെ ബജറ്റിലെ വിദ്യാഭ്യാസത്തിനുള്ള വിഹിതം 1954-55ലെ ബജറ്റിലേതിനേക്കാള്‍ (26 ശതമാനം) കുറവാണ്.
സ്കൂള്‍ വിദ്യാഭ്യാസത്തിലെ ഏറ്റവും ദുര്‍ബലമായ വിഭാഗമായി സെക്കന്ററി വിദ്യാഭ്യാസ മേഖല മാറിയിട്ടുണ്ടെന്നും എയ്ഡഡ് സ്കൂളുകള്‍ അഴിമതിയുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും പഠനത്തില്‍ നിരീക്ഷിക്കുന്നു.












Click it and Unblock the Notifications