എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ കാണാനില്ല
മല്ലപ്പള്ളി: കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളെജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. കൊല്ലം സ്വദേശിനി ശ്രീജ(19)യെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്.
ഫിബ്രവരി മൂന്ന് തിങ്കളാഴ്ച വൈകുന്നേരം ഹോസ്റലില്‍ നിന്നാണ് ശ്രീജ അപ്രത്യക്ഷയായതെന്ന് പറയുന്നു. ഹോസ്റല്‍ അധികൃതരുടെ പരാതിയെത്തുടര്‍ന്ന് ശ്രീജയുടെ ബന്ധുക്കള്‍ കീഴ്വായ്പൂര്‍ പൊലീസില്‍ പരാതി നല്കി.
ശ്രീജയുടെ അച്ഛനമ്മമാര്‍ ദുബായിലാണ്. രണ്ടുവര്‍ഷം മുമ്പാണ് കേരളത്തില്‍ ബി-ടെക് പഠനത്തിനായി ശ്രീജ നാട്ടിലെത്തിയത. കീഴ്വായ്പൂര്‍ എസ്ഐ ആര്‍. സോമന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരുന്നു.












Click it and Unblock the Notifications