സ്വാശ്രയ മെഡി. കോളജ്: സത്യവാങ്മൂലം നല്‍കി
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സംബന്ധിച്ച ഹൈക്കോടതി വിധിയ്ക്കെതിരെ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.
സര്‍ക്കാര്‍ ക്വാട്ടയുടെ പകുതി മാത്രമാണ് സംവരണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹന്‍ദാസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പിന്നോക്ക സമുദായ സംവരണം സംബന്ധിച്ച നിബന്ധനകളിലെ 15, 18 ഖണ്ഡികകള്‍ ചേര്‍ത്തുവായിച്ചാല്‍ സര്‍ക്കാര്‍ ക്വാട്ടയിലെ മുഴുവന്‍ സീറ്റുകളും സംവരണമാണെന്ന തെറ്റിദ്ധാരണയുണ്ടായേക്കാം.
സര്‍ക്കാര്‍ ക്വാട്ടയില്‍ കുറഞ്ഞ ഫീസ് നിശ്ചയിച്ചാല്‍ മാനേജ്മെന്റുകള്‍ക്ക് കനത്ത നഷ്ടമുണ്ടാവുമെന്നത് തെറ്റിദ്ധാരണയാണ്. എന്‍ ആര്‍ ഐ ക്വാട്ടയില്‍ ഭീമമായ തുകയാണ് മാനേജ്മെന്റുകള്‍ ഈടാക്കുന്നത്- സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications