യുഎഇയില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് തൊഴില്‍ പരിശീലനം
പാലക്കാട്: യു എ ഇയില്‍ നിന്ന് പൊതുമാപ്പിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ തിരിച്ചെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ പരിശീലനം നല്‍കുമെന്ന് പ്രവാസികാര്യമന്ത്രി എം. എം. ഹസ്സന്‍ അറിയിച്ചു.
പൊതുമാപ്പ് ലഭിച്ച പത്തായിരത്തോളം പേര്‍ ഇതിനകം കേരളത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
മലമ്പുഴയിലെ വെള്ളം വില്‍ക്കുന്നതിനെതിരെ നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതമാണെന്ന് ഹസ്സന്‍ പറഞ്ഞു. വെള്ളം വില്‍ക്കാനുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. എന്നിട്ടും ഇല്ലാത്ത ഒരു പ്രശ്നത്തിന്റെ പേരില്‍ ഒച്ചപ്പാടുണ്ടാക്കുന്നവര്‍ നിക്ഷിപ്ത താത്പര്യക്കാരാണ്.
ഇത്തരം പ്രശ്നങ്ങളില്‍ സമവായത്തിന്റെ നിലപാട് സ്വീകരിക്കുന്നതിന് പകരം പരിസ്ഥിതി പ്രവര്‍ത്തകര്‍ മണല്‍ മാഫിയയുമായി ചേര്‍ന്ന് സമരത്തിലേര്‍പ്പെടുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.












Click it and Unblock the Notifications