സുകുമാരിയുടെ പ്രസ്താവന വിവാദമായി
ഇടുക്കി: കേരളം തനിക്ക് അര്‍ഹമായ അംഗീകാരം നല്കിയില്ലെന്ന പത്മശ്രീ നേടിയ നടി സുകുമാരിയുടെ പ്രസ്താവന വിവാദമാകുന്നു. സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയനാണ് ഫിബ്രവരി നാല് ചൊവാഴ്ച സുകുമാരിക്കെതിരെ രംഗത്ത് വന്നത്.
കലാകാരന്മാര്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു മടിയും കാണിക്കുന്നില്ലെന്ന് കാര്‍ത്തേകയന്‍ പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതലൊന്നും പറയാന്‍ മന്ത്രി തയ്യാറായില്ല.
തനിക്ക് പത്മശ്രീ ലഭിക്കാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ ശുപാര്‍ശ വേണ്ടിവന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതിന് വേണ്ടി ശ്രമം നടത്തിയിട്ടില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം മീറ്റ് ദ പ്രസ് പരിപാടിയില്‍ സുകുമാരി പരാതിപ്പെട്ടത്.
അതിനിടെ സുകുമാരിയുടെ പേര് പത്മശ്രീയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നുവെന്ന് മന്ത്രി കെ. ബി. ഗണേഷ്കുമാര്‍ പറഞ്ഞു. സുകുമാരിയുടെ സംഭാവനകളെ കുറിച്ചും അവരുടെ ചലച്ചിത്ര ജീവിതത്തെ കുറിച്ചും ഉപരാഷ്ട്രപതിക്ക് താനെഴുതിയിരുന്നുവെന്നും ഗണേഷ്കുമാര്‍ പറഞ്ഞു. എന്നാല്‍ മന്ത്രി ഗണേഷ്കുമാറിന്റെ പ്രസ്താവനയെപ്പറ്റി തനിക്ക് യാതൊന്നും അറിയില്ലെന്നായിരുന്നു കാര്‍ത്തികേയന്റെ മറുപടി. ഗണേഷ്കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ മന്ത്രിസഭായോഗവുമായി ബന്ധപ്പെട്ടതാണെന്നും മന്ത്രിസഭായോഗതീരുമാനങ്ങള്‍ മുഖ്യമന്ത്രിയറിയാതെ പുറത്തുപറയാന്‍ പാടില്ലെന്നുമായിരുന്നു കാര്‍ത്തികേയന്റെ നിലപാട്.












Click it and Unblock the Notifications