അമൃതയില്‍ വൃക്കശസ്ത്രക്രിയ സമ്മേളനം
കൊച്ചി: അമൃതാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വൃക്ക ശസ്ത്രക്രിയയെക്കുറിച്ച് മൂന്ന് ദിവസത്തെ ലോകസമ്മേളനം. ഫിബ്രവരി അഞ്ച് ബുധനാഴ്ചയാണ് സമ്മേളനം തുടങ്ങുക.
ഇന്ത്യ, യുഎസ്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുക്കും. ഇവര്‍ വൃക്കരോഗങ്ങള്‍ തടയാനുള്ള ആധുനിക മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി വിദഗ്ധര്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിക്കാണിക്കുകയും ചെയ്യും. ഈ സമ്മേളനവും പ്രദര്‍ശന ശസ്ത്രക്രിയയും 15 രാജ്യങ്ങളിലുള്ളവര്‍ തത്സമയം ടെലികോണ്‍ഫറന്‍സ് വഴി കാണും.
ദക്ഷിണേന്ത്യയില്‍ നിന്നുള്ള 70 യൂറോളജിസ്റുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. അമൃത ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ യൂറോളജി ആന്റ് ടെലിമെഡിസിന്‍ വകുപ്പും യുഎസ്എയിലെ ഓഹിയോവിലുള്ള ക്ലീവ് ലാന്റ് ക്ലിനിക്കും ഗുജറാത്തിലെ മുജിഭായി പട്ടേല്‍ യൂറോളജിക്കല്‍ ആശുപത്രിയും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.












Click it and Unblock the Notifications