Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്പനയ്ക്ക് വേണ്ടി കൃഷ്ണയ്യര്‍

കൊച്ചി: കൊളംബിയ സ്പേസ് ഷട്ടില്‍ ദുരന്തത്തില്‍ മരിച്ച കല്പനാ ചാവ്ലയ്ക്ക് വേണ്ടി റിട്ട. ജസ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ അഭ്യര്‍ത്ഥന. രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനോടാണ് ഫിബ്രവരി നാല് ചൊവാഴ്ച കൃഷ്ണയ്യര്‍ ഈ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

കല്പനാ ചാവ്ലയ്ക്ക് ഉചിതമായ സ്മാരകം പണിയാന്‍ മുന്‍കയ്യെടുക്കണമെന്നാണ് കൃഷ്ണയ്യര്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഫാക്സ് സന്ദേശത്തിലാണ് കൃഷ്ണയ്യര്‍ ഈ ആവശ്യം അറിയിച്ചിരിക്കുന്നത്.

ഇതിന് രാഷ്ട്രം കല്പനാ ചാവ്ലയോട് കടപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ 100 കോടി ജനങ്ങളുടെ ഹൃദയത്തിലും പുറത്തുള്ള കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയത്തിലും ജീവിച്ച കല്പനയ്ക്ക് മരണമില്ല. കല്പനയുടെ ഓര്‍മ്മയ്ക്ക് ഉചിതമായ സ്മാരകം രാഷ്ട്രം തീര്‍ക്കേണ്ടിയിരിക്കുന്നു- ഫാക്സ് സന്ദേശത്തില്‍ കൃഷ്ണയ്യര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+