കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂപ്പര്‍ക്കെതിരായ ആക്രമണം ആസൂത്രിതം

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: യു എസ് മിഷണറി ജോസഫ് കൂപ്പര്‍ക്കെതിരെ നടന്ന ആക്രമണം ആസൂത്രിതമാണെന്ന് സംഭവം സംബന്ധിച്ച് തെളിവെടുപ്പ് നടത്തിയ കോണ്‍ഫെഡറേഷന്‍ ഒഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനേസേഷന്‍ നിഗമനത്തിലെത്തി.

ആര്‍ എസ് എസ് എസ് ലോക്കല്‍ യൂണിറ്റിന്റെ ഗൂഢാലോചനയുടെ ഭാഗമായാണ് കൂപ്പര്‍ക്കെതിരെ ആക്രമണമുണ്ടായതെന്ന് കോണ്‍ഫെഡറേഷന്‍ ആരോപിച്ചു.

പൊലീസിന് മൊഴി നല്‍കാതിരിക്കാനായി സംഭവത്തിന് ദൃക്സാക്ഷികളായവരില്‍ ചിലരെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ കക്കൂസുകള്‍ കെട്ടിക്കൊടുക്കുകയും സൗജന്യ റേഷന്‍ നല്‍കുകയും ചെയ്യാമെന്ന് പറഞ്ഞ് ചിലരെ പ്രലോഭിപ്പിക്കുകയും ചെയ്തിരുന്നു.

അക്രമം പ്രദേശത്തെ വേടര്‍ സമുദായക്കാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. അക്രമത്തിന് മുമ്പ് മിഷണറിയും കൂടെയുണ്ടായിരുന്നവരും കിളിമാനൂരിലെത്താന്‍ ഉപയോഗിച്ച വാഹനത്തിന്റെ ടയറുകള്‍ അക്രമികള്‍ കുത്തിക്കീറിയിരുന്നു. നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അക്രമം നടത്തിയത്.

കണ്‍വെന്‍ഷനില്‍ ഹിന്ദുമതവിശ്വാസികളെ പ്രകോപിപ്പിക്കുന്ന യാതൊരു പരാമര്‍ശങ്ങളും നടത്തിയിരുന്നില്ല. മതവികാരത്തെ വ്രണപ്പെടുത്തുംവിധം കൂപ്പറും മറ്റും സംസാരിച്ചെന്ന പ്രചാരണം സത്യമല്ല. കൂപ്പര്‍ മറ്റ് മതങ്ങളില്‍ വിശ്വസിക്കുന്നവരെ അപമാനിക്കും വിധം സംസാരിച്ചെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജി ആറ്റിങ്ങല്‍ കോടതി തള്ളിയിരുന്നു. പ്രഭാഷണത്തിന്റെ കാസറ്റ് ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തള്ളിയത്.

ആര്‍ എസ് എസ് നേതാക്കളുടെ ആവശ്യത്തെ തുടര്‍ന്ന് കൂപ്പറോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട സര്‍ക്കാര്‍ നടപടി ഉചിതമല്ല. തീര്‍ത്തും പക്ഷപാതപരമായാണ് സര്‍ക്കാര്‍ പെരുമാറിയത്. ടൂറിസ്റ് വിസയിലെത്തിയ വിദേശികള്‍ ഹിന്ദു, മുസ്ലിം മതങ്ങളുടെ ചടങ്ങുകളില്‍ പങ്കെടുത്ത പല സംഭവങ്ങളും മുമ്പുണ്ടായിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X