Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ്: സ്പീക്കറും മുഖ്യമന്ത്രിയും തെറ്റി

തിരുവനന്തപുരം: നിയമസഭയില്‍ ദേശീയഗാനം ആലപിക്കാന്‍ എത്തിയ പൊലീസുകാര്‍ യൂണിഫോം ധരിക്കാത്തതിന്റെ പേരില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന സ്പീക്കറുടെ ആവശ്യം മുഖ്യമന്ത്രി തള്ളി.

ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തിയ ജനവരി 24നാണ് പൊലീസുകാര്‍ യൂണിഫോം ധരിക്കാതെ നിയമസഭയിലെത്തിയത്. നയപ്രഖ്യാപന ദിവസം ദേശീയഗാനം ആലപിക്കണമെന്ന് ഗവര്‍ണര്‍ സിക്കന്തര്‍ ഭക്ത് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ആഭ്യന്തര വകുപ്പിന് കത്തെഴുതിയത്.

ദേശീയഗാനം പാടാന്‍ നിയമസഭയില്‍ പൊലീസ് ബാന്റ് ടീം എത്തിയത് സാധാരണ വേഷത്തിലായിരുന്നു. നിയമസഭയിലെ വാച്ച് ആന്റ് വാര്‍ഡിനെ പോലെ വെള്ള യൂണിഫോം ധരിച്ചാണ് പൊലീസുകാര്‍ നിയമസഭയിലെത്തേണ്ടതെന്ന് പറഞ്ഞ് വക്കം പുരുഷോത്തമന്‍ ക്ഷുഭിതനായി. പൊലീസ് സംഘത്തെ അദ്ദേഹം നിയമസഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. നിയമസഭാ കോംപ്ലക്സിലെ ജീവനക്കാരാണ് തുടര്‍ന്ന് ദേശീയഗാനാലപനം നടത്തിയത്.

ഇക്കാര്യം സ്പീക്കര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. എ. കെ. ആന്റണിയുടെ മുന്നിലെത്തിയ വക്കം പുരുഷോത്തമന്‍ പൊലീസ് സംഘത്തിന്റെ നടപടിയെ കുറിച്ച് ക്ഷുഭിതനായാണ് സംസാരിച്ചത്. സിറ്റി പൊലീസ് കമ്മിഷണര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തു.

എന്നാല്‍ സ്പീക്കറുടെ ആവശ്യം മുഖ്യമന്ത്രി നിരസിച്ചു. കമ്മിഷണര്‍ക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്നാണ് ഡി ജി പിയുടെയും നിലപാട്. എം എല്‍ എമാരുടെ മുന്നില്‍ വെച്ച് സ്പീക്കര്‍ ക്ഷുഭിതനായത് ശരിയായില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+