യുഎസിനെതിരെ എസ്എസ്എഫ്
കണ്ണൂര്‍: ഇറാഖിനെതിരെ ആക്രമണം നടത്താനുള്ള യുഎസ് നീക്കത്തിനെതിരെ മൂന്നാം ലോകരാഷ്ട്രങ്ങളുടെ മുന്നണിക്ക് ഇന്ത്യ രൂപം നല്കണമെന്ന് സുന്നി സ്റുഡന്റ്സ് ഫെഡറേഷന്‍(എസ്എസ്എഫ്). രാജ്യത്തെ സമാധാനപ്രേമികളുടെ താല്പര്യം അതുവഴി ഇന്ത്യ സംരക്ഷിക്കണമെന്നും ഫിബ്രവരി നാല് ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ എസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് സാദിഖ് പറഞ്ഞു.
യുഎസിന്റെ സാമ്രാജ്യത്വ മോഹങ്ങളെ തടഞ്ഞേ മതിയാവു. അടിച്ചമര്‍ത്തപ്പെടുന്നവരുടെ സ്വാതന്ത്യ്രത്തിനും പരമാധികാരത്തിനും മുന്‍ഗണന നല്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്നോട്ട് വരണം. ഇറാഖിനെതിരായ യുഎസ് ആക്രമണത്തെ എന്തുവില കൊടുത്തും തടയാന്‍ ഇന്ത്യ മൂന്നാംലോക രാജ്യങ്ങളെ സംഘടിപ്പിക്കണം. - മുഹമ്മദ് സാദിഖ് പറഞ്ഞു.
ഇറാഖിനെതിരെ അമേരിക്ക കാട്ടുന്ന അനാവശ്യമായ തിടുക്കം സംശയം ജനിപ്പിക്കുന്നു. എണ്ണയാല്‍ സമ്പന്നമായ പശ്ചിമേഷ്യന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കാനുള്ള അമേരിക്കയുടെ സാമ്രാജ്യത്വ മോഹങ്ങളാണ് ഇതിന് പിന്നില്‍. ഇറാഖ് പ്രശ്നത്തില്‍ ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കാന്‍ അമേരിക്കയെ അനുവദിച്ചുകൂടാ. - അദ്ദേഹം അഭിപ്രായപ്പെട്ടു.
യുദ്ധസാഹചര്യം മൂലം എണ്ണ വില ആഗോളവിപണിയില്‍ കുതിച്ചുയരുന്നു. ഗള്‍ഫ് മേഖലയില്‍ ജോലിചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ഭാവിയെ ഇത് പ്രതികൂലമായി ബാധിക്കും. ഫിബ്രവരി ആറിന് എസ്എസ്എഫ് കേരളത്തില്‍ സംസ്ഥാനതലത്തില്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications