യു ഡി എഫ് നേതൃയോഗം തുടങ്ങി
തിരുവനന്തപുരം: യു ഡി എഫ് നേതൃയോഗം ഫിബ്രവരി നാല് ചൊവാഴ്ച തിരുവനന്തപുരത്ത് തുടങ്ങി.
സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം സംബന്ധിച്ച ഹൈക്കോടതി വിധിയ്ക്കെതിരെ സര്‍ക്കാര്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജിയും ആഗോള നിക്ഷേപക സമ്മേളനത്തില്‍ അവതരിപ്പിച്ച പദ്ധതികളും യോഗത്തില്‍ ചര്‍ച്ചാ വിഷയമാവും.
സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം സംബന്ധിച്ച ഹൈക്കോടതി വിധിയ്ക്കെതിരെ സര്‍ക്കാര്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജിയിന്മേല്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെടുമെന്ന് ജെ എസ് എസ് അറിയിച്ചു.
അഡ്വക്കറ്റ് ജനറല്‍ നല്‍കിയ സത്യവാങ്മൂലം നിലവിലുള്ള സംവരണ തത്വങ്ങള്‍ക്കും യു ഡി എഫ് നയത്തിനും എതിരാണെന്ന് ജെഎസ്എസ് നേതാവ് രാജന്‍ ജോസഫ് എംഎല്‍എ പറഞ്ഞു.
പൊതുമേഖലയെയും കയര്‍മേഖലയെയും സംബന്ധിച്ച യു ഡി എഫ് ഉപസമിതി റിപ്പോര്‍ട്ടുകള്‍, സി ഐ ടി യു-ഡി ജി പി വിവാദം എന്നിവയും ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications