മൂല്യവര്‍ധിത നികുതി: വ്യാപാരികള്‍ സമരത്തിലേക്ക്
തിരുവനന്തപുരം: മൂല്യവര്‍ധിത നികുതി സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചില്ലെങ്കില്‍ സമരം തുടങ്ങുമെന്ന് കേരള വ്യാപാരി വ്യവസായി സമിതി അറിയിച്ചു.
കെട്ടിട പാട്ട ബില്‍- 2002 റദ്ദാക്കാനും സമിതി ആവശ്യപ്പെട്ടു. മൂല്യവര്‍ധിത നികുതി നടപ്പിലാക്കുന്നതും കെട്ടിട പാട്ട ബില്ലും വ്യാപാരി സമൂഹത്തെ ദ്രോഹിക്കാനുള്ളതാണെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് ടി. നാസിറുദ്ദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അമ്പത് ലക്ഷം പേര്‍ക്കാണ് തങ്ങള്‍ തൊഴില്‍ നല്‍കുന്നത്. വ്യാപാരി സമൂഹത്തില്‍ നിന്നും 18,500 കോടിയുടെ വരുമാനം സര്‍ക്കാരിന് ലഭിക്കുന്നു. വിദേശ നിക്ഷേപത്തിന് പിന്നാലെ പായുന്ന സര്‍ക്കാര്‍ ഇവിടെ ജീവിക്കുകയും ജോലി ചെയ്യുകയും നിക്ഷേപം നടത്തുകയും ചെയ്യുന്നവരെയാണ് ആദ്യം സംരക്ഷിക്കേണ്ടത്.
സംഘടനയില്‍ ഗ്രൂപ്പ് പോരില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി നാസിറുദ്ദീന്‍ പറഞ്ഞു.












Click it and Unblock the Notifications