യൂസഫലി കേച്ചേരി സ്ഥാനമേറ്റു
തൃശൂര്‍: കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി കവിയും ഗാനരചയിതാവുമായ യുസഫലി കേച്ചേരി ഫിബ്രവരി നാല് ചൊവാഴ്ച ചുമതലയേറ്റു.
ചൊവാഴ്ച രാവിലെ അക്കാദമിയിലെത്തിയ യൂസഫലി കേച്ചേരിയെ സെക്രട്ടറി ഡോ.പി. വി. കൃഷ്ണന്‍നായര്‍, നിര്‍വാഹക സമിതിയംഗം ഡോ.കെ. കെ. രാഹുലന്‍, മാനേജര്‍ വി.എന്‍.മോഹനന്‍ എന്നിവര്‍ സ്വീകരിച്ചു.
സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് യൂസഫലി സ്ഥാനമേറ്റത്. തുടര്‍ന്ന് ജീവനക്കാരുടെ യോഗത്തിലും അദ്ദേഹം പങ്കെടുത്തു. സെന്‍ട്രല്‍ ഹാളില്‍ അനുമോദന യോഗവും ചേര്‍ന്നു. നേരത്തെ പ്രസിഡന്റായിരുന്ന എന്‍.പി. മുഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് യൂസഫലിയ്ക്ക് സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം നല്കിയത്.












Click it and Unblock the Notifications