ദാവൂദിന്റെ സഹോദരന്മാര്‍ പിടിയില്‍
ദില്ലി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ രണ്ട് സഹോദരന്മാരുള്‍പ്പെടെ ആറ് പേരെ ദുബായ് പൊലീസ് അറസ്റ് ചെയ്തു.
ദാവൂദിന്റെ സഹോദരന്മാരായ നൂറ ഇബ്രാഹിം, മുസ്താഖിന്‍ ഇബ്രാഹിം, സഹായികളായ മുഹമ്മദ് ദോസ, അഫ്താബ് ബക്തി, മുസ്തഫ മജ്നു, താരീഖ് പര്‍വീന്‍, ഇസാസ് പത്താന്‍ എന്നിവരാണ് അറസ്റ് ചെയ്യപ്പെട്ടത്. മുംബൈയില്‍ 1983ല്‍ നടന്ന ബോംബ് സ്ഫോടനപരമ്പരയില്‍ പ്രതികളാണ് ആറ് പേരും.
ഇവരെക്കുറിച്ച് രാജ്യാന്തരപൊലീസ് അതീവ ജാഗ്രതാ മുന്നറിയിപ്പ് നല്കിയിരുന്നു. ഇന്ത്യയും യുഎഇ അധികൃതര്‍ക്ക് ഇവരെക്കുറിച്ച് മുന്നറിയിപ്പ് നല്കിയിരുന്നു. നേരത്തെ ദാവൂദിന്റെ മറ്റൊരു സഹോദരന്‍ അനീസ് ഇബ്രാഹിമിനെ യുഎഇ പൊലീസ് അറസ്റ് ചെയ്തിരുന്നു. പക്ഷെ അനീസിനെ വിട്ടുതരണമെന്ന ഇന്ത്യയുടെ അപേക്ഷ തള്ളിക്കളഞ്ഞ്, അനീസിനെ പാകിസ്ഥാന് വിട്ടുകൊടുക്കുകയായിരുന്നു യുഎഇ സര്‍ക്കാര്‍.












Click it and Unblock the Notifications