ഇറാഖ്: യുഎസ് സ്കൂളുകള്‍ പൂട്ടുന്നു
കുവൈത്ത്: ഇറാഖുമായുള്ള യുദ്ധസാധ്യത പരിഗണിച്ച് കുവൈത്തിലെ രണ്ട് അമേരിക്കന്‍ സ്കൂളുകള്‍ പൂട്ടാന്‍ അധികൃതര്‍ തീരുമാനിച്ചു. ആറാഴ്ചക്കാലത്തേക്കാണ് സ്കൂളുകള്‍ പൂട്ടുക.
അമേരിക്കന്‍ സ്കൂള്‍ ഓഫ് കുവൈത്ത്, അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ എന്നിവയാണ് അടച്ചിടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഫിബ്രവരി 10 അടക്കുന്ന സ്കൂളുകള്‍ ഇനി മാര്‍ച്ച് 22 നേ തുറക്കൂ.
അതേ സമയം ഈ സ്കൂളുകളിലെ അധ്യാപകര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ നേരെ ഭീഷണിയൊന്നുമുണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കുവൈത്തില്‍ ഇപ്പോഴുള്ള 8,000 ഓളം യുഎസ് ഭടന്‍മാരുടെ മക്കളില്‍ ഭൂരിപക്ഷവും പഠിക്കുന്നത് ഈ സ്കൂളുകളിലാണ്.
യുദ്ധഭീഷണിയുടെ പശ്ചാത്തലത്തില്‍ കുവൈത്ത് വിടാന്‍ യുഎസ് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്കിയിട്ടുണ്ടെങ്കിലും കുവൈത്തില്‍ നിന്ന് അമേരിക്കക്കാര്‍ കൂടുതലായി ഒഴിഞ്ഞുപോയിട്ടില്ല. കുവൈത്തില്‍ അവിടവിടെയായി അമേരിക്കക്കാര്‍ നേരെ ആക്രമണമുണ്ടാകുന്നുണ്ട്. ഈയിടെ ഏതാനും ഭടന്മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications