സ്വര്‍ണവിലയില്‍ റെക്കോഡ് വര്‍ധനവ്
ദില്ലി: യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ വിപണിയില്‍ സ്വര്‍ണവില റെക്കോഡ് വര്‍ധനവിലെത്തി.
ഒരു പവന് 4880 രൂപയാണ് ഇപ്പോള്‍ വില. ഇത് റെക്കോഡ് വിലയാണ്. ഇറാക്കിനെതിരെ അമേരിക്ക ആക്രമണം നടത്താനുള്ള സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവുണ്ടായത്.
വില കൂടിയതിനാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി സ്വര്‍ണ ഇറക്കുമതി നടക്കുന്നില്ല.
ജ്വല്ലറികള്‍ 10 ശതമാനം കുറച്ചാണ് സ്വര്‍ണം വാങ്ങുന്നത്. എങ്കിലും സ്വര്‍ണം വില്‍ക്കാനുള്ള തിരക്ക് കടകളില്‍ കൂടിവരികയാണ്. സ്വര്‍ണം വാങ്ങിയപ്പോള്‍ കിട്ടിയ വിലയേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ വില്‍ക്കുമ്പോള്‍ കിട്ടുന്നതെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
കൂടുതല്‍ വില നല്കേണ്ടിവരുമെന്നതിനാലും സ്വര്‍ണ്ണവിലയിലെ ഈ കുതിച്ചുകയറ്റം എത്ര നാള്‍ കൂടി നിലനില്ക്കുമെന്ന് ഉറപ്പില്ലാത്തിനാലും പല സ്വര്‍ണ്ണാഭരണ വ്യാപാരികളും പഴയ സ്വര്‍ണ്ണം എടുക്കാന്‍ മടിക്കുന്നുണ്ട്. ഇത് സ്വര്‍ണ്ണവിപണിയില്‍ ഒരു സ്തംഭനാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. ഇക്കുറി വിവാഹ സീസണെയും സ്വര്‍ണ്ണവിലയിലെ ഈ കുതിച്ചുചാട്ടം ബാധിച്ചിട്ടുണ്ട്.












Click it and Unblock the Notifications