മെറ്റ്സാറ്റ് ഇനി കല്പന വണ്‍
ദില്ലി: ഇന്ത്യ കഴിഞ്ഞ വര്‍ഷം വിക്ഷേപിച്ച മെറ്റ്സാറ്റ് എന്ന ഉപഗ്രഹത്തിന് ഇനി പേര് കല്പനാ വണ്‍. ഫിബ്രവരി അഞ്ച് ബുധനാഴ്ച പ്രധാനമന്ത്രി വാജ്പേയിയാണ് ഇക്കാര്യം അറിയിച്ചത്.
കൊളംബിയ സ്പേസ് ഷട്ടില്‍ ദുരന്തത്തില്‍ മരിച്ച കല്പനാ ചാവ്ലയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് പാര്‍ലമെന്റ് നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കാലാവസ്ഥാ പഠനത്തിനായി ഇന്ത്യ അയച്ച മെറ്റ്സാറ്റിന് ഇനി കല്പന വണ്‍ എന്നായിരിക്കും അറിയപ്പെടുക. ചടങ്ങില്‍ ഉപരാഷ്ട്രപതി ഭൈരോണ്‍ സിംഗ് ഷെഖാവത്ത്, ലോക്സഭാ സ്പീക്കര്‍ മനോഹര്‍ ജോഷി, സോണിയാ ഗാന്ധി, മന്ത്രി സുഷമാ സ്വരാജ്, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. കസ്തൂരി രംഗന്‍, രാകേഷ് ശര്‍മ്മ, മന്ത്രിമാര്‍, എംപിമാര്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications