എംഎല്‍എയ്ക്ക് പത്ത്വര്‍ഷം തടവ്
ദില്ലി: ഉത്തര്‍പ്രദേശ് നിയമസഭയിലെ സിറ്റിംഗ് എംഎല്‍എയ്ക്ക് പത്ത് വര്‍ഷം കഠിന തടവ്. ഫിബ്രവരി അഞ്ച് ബുധനാഴ്ചയാണ് ഉത്തര്‍പ്രദേശിലെ പ്രത്യേക കോടതി ഈ ശിക്ഷ വിധിച്ചത്.
മുഖ്താര്‍ അഹമ്മദ് അന്‍സാരി എംഎല്‍എയ്ക്കാണ് ടാഡ പ്രകാരം 10 വര്‍ഷം കഠിനതടവും അഞ്ച് ലക്ഷം പിഴയും വിധിച്ചത്. ആയുധനിയമപ്രകാരം മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയും വേറെ വിധിച്ചിട്ടുണ്ട്.
രണ്ട് ശിക്ഷകളും ഒന്നിച്ചനുഭവിക്കണം. പ്രത്യേക ജഡ്ജി എസ്.എന്‍. ധിന്‍ഗ്രയാണ് വിധി പുറപ്പെടുവിച്ചത്.












Click it and Unblock the Notifications