രമേശ്കുമാര്‍ ചലച്ചിത്ര അക്കാദമി സെക്രട്ടറി
തിരുവനന്തപുരം: ഏറെ വിവാദം സൃഷ്ടിച്ച ചലച്ചിത്ര അക്കാദമി സെക്രട്ടറി സ്ഥാനം സര്‍ക്കാര്‍ നികത്തുന്നു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സ്ഥാനത്തേക്ക് പബ്ലിക് റിലേഷന്‍ വകുപ്പിലെ സി. രമേശ് കുമാറിനെയാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്.
സാംസ്കാരികമന്ത്രിയുടെ നിര്‍ദേശപ്രകാരം മുന്‍ സെക്രട്ടറി കെ.വി. മോഹന്‍കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്നാണ് സെക്രട്ടറി സ്ഥാനം ഒഴിവുവന്നത്. ഇതിനെ തുടര്‍ന്നാണ് അക്കാദമി ചെയര്‍മാനായിരുന്ന അടൂരും മന്ത്രി ജി. കാര്‍ത്തികേയനും തമ്മില്‍ തര്‍ക്കമുണ്ടായത്. പിന്നീട് വിവാദത്തെ തുടര്‍ന്ന് അടൂര്‍ രാജിവയ്ക്കുകയും ചെയ്തു.
പുതുതായി സ്ഥാനം വഹിക്കുന്ന രമേശ്കുമാര്‍ കൊച്ചി പബ്ലിക് റിലേഷന്‍ വകുപ്പിലെ ഡപ്യൂട്ടി ഡയറക്ടറാണ്. ഡപ്യൂട്ടേഷനിലാണ് നിയമനം. രമേശ് കുമാര്‍ ഫിബ്രവരി ആറ് വ്യാഴാഴ്ച സെക്രട്ടറിയായി സ്ഥാനമേല്‍ക്കും.












Click it and Unblock the Notifications