ബസില്‍ ലോറിയിടിച്ച് ഒമ്പത് മരണം
തൃശൂര്‍: വാടാനപ്പള്ളിക്കടുത്ത് തൃത്തല്ലൂരില്‍ സ്വകാര്യ ബസില്‍ ലോറിയില്‍ നിന്ന് തള്ളി നിന്നിരുന്ന തടി ഇടിച്ചുകയറി ഒമ്പത് പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു.
ഫിബ്രവരി അഞ്ച് ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. മരിച്ചവരില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല. മാനന്തവാടി പുതുശേരി ആലക്കല്‍ വീട്ടില്‍ ഫിലിപ്പ് (58), മാനന്തവാടി തിരുനെല്ലി സെന്റ് ഫ്രാന്‍സിസ് ആരാധനാ മഠത്തിലെ സിസ്റര്‍ കാതറിന്‍ (52), മാന്തവാടി ജില്ലാ ആശുപത്രിയിലെ നഴ്സും ഉടുമ്പന്‍ചോല സ്പെഷല്‍ തഹസില്‍ദാര്‍ സത്യന്റെ ഭാര്യയുമായ സാവിത്രി (32), പയ്യപ്പിള്ള മണപ്പാട്ട് (ലിസി), പത്തനംതിട്ട നരിയാപുരം കുടമുക്ക് ശ്രീഭവനില്‍ കെ. ശ്രീജിത്ത് (26), മാനന്തവാടി പെരുവഹക്കുന്ന് വീട്ടില്‍ ഗുളികന്റെ മകനും കെ എ പി ഒന്നാം ബറ്റാലിയനിലെ കോണ്‍സ്റബിളുമായ സുനില്‍ (35) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
മാനന്തവാടിയില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റോപ് സ്വകാര്യ ബസ് ചെറിയാന്‍ മോട്ടോര്‍സില്‍ ലോറിയുടെ വലതുഭാഗത്ത് തള്ളിനിന്നിരുന്ന വലിയ മരത്തടികള്‍ തുളച്ചുകയറിയാണ് അപകടം സംഭവിച്ചത്. അപകടം സംഭവിക്കുമ്പോള്‍ ബസിലുണ്ടായിരുന്നവരില്‍ മിക്കവരും ഉറങ്ങുകയായിരുന്നു. ബസിലെഡ്രൈവറുടെ സീറ്റിന് പിന്നിലെ ആദ്യനിരകളിലുണ്ടായിരുന്നവരാണ് മരിച്ചത്.
തടി ഇടിച്ച് തല തകര്‍ന്നാണ് യാത്രക്കാര്‍ മരിച്ചത്. മരിച്ച ചിലരുടെ തല ബസിന്റെ വെന്റിലേറ്ററില്‍ ഒടിഞ്ഞുതൂങ്ങി കിടക്കുകയായിരുന്നു.












Click it and Unblock the Notifications