ലോട്ടറി സര്‍ക്കാരിനെ രക്ഷിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അക്ഷയ ലോട്ടറി കടബാധ്യതകളില്‍ നിന്ന് സര്‍ക്കാരിനെ കരകയറ്റുന്നു.
അക്ഷയ ലോട്ടറി ടിക്കറ്റിലൂടെ സമാഹരിച്ച തുക വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ബാധ്യതകള്‍ തീര്‍ക്കാനാവുമെന്ന് ധനമന്ത്രി കെ. ശങ്കരനാരായണന്‍ പറഞ്ഞു. ഫിബ്രവരി അഞ്ച് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശങ്കരനാരായണന്‍. അക്ഷയ ലോട്ടറി വഴി സംസ്ഥാനത്തിന് 5.1 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കിട്ടാനുള്ള തുക മുഴുവന്‍ വാങ്ങി വിതരണം ചെയ്യാന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും ഉത്തരവ് നല്കിയതായും ശങ്കരനാരായണന്‍ പറഞ്ഞു. ലോട്ടറിയില്‍ നിന്ന് കിട്ടിയ ലാഭം മുഴുവന്‍ ദുരിതാശ്വാസ ഫണ്ടിനായി ചെലവഴിക്കുകയാണ്. - ശങ്കരനാരായണന്‍ പറഞ്ഞു.












Click it and Unblock the Notifications