അക്ഷയ ലോട്ടറി : ഒരു കോടി മലപ്പുറത്ത്
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ അക്ഷയ ലോട്ടറിയുടെ ഒരു കോടി സമ്മാനം മലപ്പുറത്ത്. മലപ്പുറം ജില്ലയിലെ കെ.ടി. സലിമിനാണ് സമ്മാനം ലഭിച്ചത്.
രണ്ടാം സമ്മാനമായ അഞ്ചു ലക്ഷം രൂപ തിരുവനന്തപുരം സ്വദേശി ശശിധരന്‍ നായര്‍ക്കാണ്. സമ്മാനമായി നല്കുന്ന മൂന്ന് പാലിയോ കാറില്‍ രണ്ടെണ്ണത്തിനേ അവകാശികളെത്തിയിട്ടുള്ളൂ.
ഒരു കാര്‍ എറണാകുളം ജില്ലയിലെ അഭിഭാഷകനായ എം.സി. ഗോപിക്കാണ്. രണ്ടാമത്തെ കാര്‍ തൃശൂര്‍ ജില്ലയിലെ ഗെസ്റോയ്ക്ക് ലഭിച്ചു. മൂന്നാമത്തെ കാറിന് അവകാശിയെത്തിയിട്ടില്ല. ഫിബ്രവരി അഞ്ച് ബുധനാഴ്ച മുഖ്യമന്ത്രി എ.കെ. ആന്റണി ലോട്ടറി വിജയികള്‍ക്ക് ചെക്കുകളും കാറുകളും വിതരണം ചെയ്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ബാധ്യതകള്‍ അക്ഷയ ലോട്ടറി വഴി നികത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications