Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി വ്യവസായ ജല പദ്ധതിയ്ക്ക് സാധ്യതാ പഠനത്തിന് മാത്രമേ ഇടതുമുന്നണി സര്‍ക്കാര്‍ അനുമതി നല്കിയിരുന്നുള്ളൂ എന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ വാദം ശരിയല്ലെന്ന് മുഖ്യമന്ത്രി. ഫിബ്രവരി അഞ്ച് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സാധ്യതാ പഠനം മാത്രമല്ല, തുടര്‍ നടപടികളുമായി ഇടതു സര്‍ക്കാര്‍ മുന്നോട്ടു പോയിരുന്നു. സാധ്യതാ പഠനത്തിനു മാത്രമേ അനുമതി നല്‍കിയുള്ളൂവെന്ന പ്രതിപക്ഷ നേതാവിന്റെ വാദം വസ്തുവിരുദ്ധമാണ്. - മുഖ്യമന്ത്രി വ്യക്തമാക്കി.

ചെന്നൈയില്‍ അമേരിക്കന്‍ എംബസിയില്‍ മുന്‍ വ്യവസായ മന്ത്രി സുശീലാ ഗോപാലന്റെ നേതൃത്വത്തില്‍ പ്രതിനിധി സഘം കേരളത്തിന്റെ വ്യവസായ സാധ്യതകളെ കുറിച്ചു നടത്തിയ യോഗത്തില്‍ കൊച്ചി പദ്ധതിയ്ക്ക് അനുകൂല നിലപാടെടുത്തിരുന്നു. ഈ യോഗത്തില്‍ പല വിവാദ പദ്ധതികളും ചര്‍ച്ച ചെയ്തിരുന്നു.

ഇടതുപക്ഷം നടത്തിയ സാധ്യതാ പഠനത്തില്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ യാതൊന്നു ഉണ്ടാകില്ലെന്നും പദ്ധതിയ്ക്കായി ഭൂമി നല്‍കാന്‍ തയാറാണെന്നും വിദേശ കമ്പനിയ്ക്ക് ഉറപ്പു നല്‍കിയിരുന്നുവെന്ന് രേഖകള്‍ നിരത്തി മുഖ്യമന്ത്രി പറഞ്ഞു.

91ല്‍ യുഡിഎഫ് മന്ത്രിസഭയാണ് കൊച്ചി പദ്ധതിയ്ക്ക് അനുമതി നല്‍കിയതെന്ന ഇടതുപക്ഷത്തിന്റെ വാദത്തെക്കുറിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+