പെരിയാര്‍ ജലപദ്ധതി റദ്ദാക്കി
തിരുവനന്തപുരം: പൊതുജന വികാരം കണക്കിലെടുത്ത് പെരിയാര്‍ ജലവിതരണ പദ്ധതി തല്ക്കാലം മരവിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഫിബ്രവരി അഞ്ച് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
സ്വകാര്യമേഖലയുടെ സഹായത്തോടെ കൊച്ചി വ്യവസായമേഖലയ്ക്ക് കുടിവെള്ളം നല്കാനുള്ള പദ്ധതിയാണിത്. വിവാദപദ്ധതികള്‍ നടപ്പാക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നയം. - മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു.
അതേ സമയം വിവാദമില്ലാത്ത പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കും. വിവാദ പെരിയാര്‍ ജലവിതരണ പദ്ധതി ആദ്യം മുന്നോട്ട് വച്ചത് ഇടതുമുന്നണി സര്‍ക്കാരായിരുന്നു. - മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications