അടുത്ത വര്‍ഷം മുതല്‍ സ്വയംഭരണ കോളജുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്വയംഭരണ കോളജുകള്‍ നിലവില്‍വരും.
ഏകീകൃത സര്‍വകലാശാലാ ബില്ലിലാണ് സ്വയംഭരണ കോളജുകള്‍ സംബന്ധിച്ച വ്യവസ്ഥയുള്‍പ്പെടുത്തിയിരിക്കുന്നത്. നടപ്പ് നിയമസഭാ സമ്മേളനത്തില്‍ ഈ ബില്‍ അവതരിപ്പിക്കും.
ആദ്യഘട്ടത്തില്‍ കേരള, എം ജി, കലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലെ ചില കോളജുകള്‍ക്കാണ് സ്വയംഭരണാവകാശം നല്‍കുന്നത്. കോഴ്സുകള്‍ തുടങ്ങുന്നതും സിലബസ് ഉണ്ടാക്കുന്നതുമടക്കം പൂര്‍ണമായ അക്കാദമിക് സ്വയംഭരണമാണ് ഈ കോളജുകളിലുണ്ടാവുക.
പരീക്ഷാ നടത്തിപ്പും മൂല്യനിര്‍ണയവുമെല്ലാം കോളജുകള്‍ തന്നെയായിരിക്കും നടത്തുക. ബിരുദം നല്‍കുക മാത്രമാണ് സര്‍വകലാശാല ചെയ്യുക.
യു ജി സി സമിതി ഉന്നതനിലവാരമുണ്ടെന്ന് വിലയിരുത്തിയ കോളജുകളിലായിരിക്കും ആദ്യഘട്ടത്തില്‍ സ്വയംഭരണം നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ കോളജുകളും സ്വകാര്യ എയ്ഡഡ് കോളജുകളും ഇതില്‍ ഉള്‍പ്പെടും. സ്വയംഭരണ കോളജുകള്‍ക്ക് യു ജി സി 22 ലക്ഷം രൂപ സഹായം നല്‍കും.












Click it and Unblock the Notifications