കൊക്ക കോള ഫാക്ടറി പൂട്ടേണ്ടെന്ന് സിപിഎം
പാലക്കാട്: പ്ലാച്ചിമടയിലെ കൊക്ക-കോള ഫാക്ടറിക്കെതിരായ സമരം സംബന്ധിച്ചും സി പി എമ്മും സി പി ഐയും തമ്മില്‍ അഭിപ്രായ ഭിന്നത.
ഫാക്ടറിക്കുള്ള പ്രവര്‍ത്തനാനുമതി റദ്ദാക്കണമെന്ന് സി പി ഐ ആവശ്യപ്പെടുമ്പോള്‍ ഫാക്ടറി പൂട്ടണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്നാണ് സി പി എം നേതൃത്വത്തിലുള്ള ഭൂജല സംരക്ഷണ സമിതി പറയുന്നത്.
കമ്പനി ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കണമെന്ന് മാത്രമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു.
അതേ സമയം കൊക്ക കോള ഫാക്ടറിയ്ക്കെതിരെ കൂടുതല്‍ ശക്തമായ നിലപാടാണ് സി പി ഐ സ്വീകരിച്ചിരിക്കുന്നത്. കൊക്ക കോള, പെപ്സി കമ്പനികള്‍ക്ക് നല്‍കിയ പ്രവര്‍ത്തനാനുമതി റദ്ദാക്കണമെന്നാണ് സി പി ഐ സംസ്ഥാന നിര്‍വാഹക സമിതിയുടെ ആവശ്യം.












Click it and Unblock the Notifications