വിവാദ പദ്ധതികള്‍: സിപിഎം അന്വേഷിക്കും
തിരുവനന്തപുരം: മുന്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പാര്‍ട്ടിയെ അറിയിക്കാതെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ സി പി എം തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്ലാച്ചിമടയില്‍ കൊക്ക കോളയ്ക്കും പെരിയാര്‍ വ്യവസായ ജലവിതരണ പദ്ധതിയ്ക്കും അനുമതി നല്‍കിയതിനെ കുറിച്ചും പാതിരാമണല്‍ ഒബ്റോയിക്ക് കൈമാറാനുള്ള തീരുമാനവുമാണ് പാര്‍ട്ടി അന്വേഷിക്കുക. ഈ പദ്ധതികള്‍ സംബന്ധിച്ച് യാതൊരു ചര്‍ച്ചയും പാര്‍ട്ടിയിലുണ്ടായിട്ടില്ല.
ഈ പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ പ്രവര്‍ത്തിച്ചവരാരൊക്കയാണെന്ന് അന്വേഷിക്കും. എല്‍ ഡി എഫിലും ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തും. എല്‍ ഡി എഫിലെ നടപടി സംബന്ധിച്ച് അടുത്ത മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യും.
അതേ സമയം കൊച്ചി ജലവിതരണ പദ്ധതിയ്ക്ക് എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് അനുമതി നല്‍കിയതെന്ന മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ വാദം അടിസ്ഥാന രഹിതമാണ്. 1991-96 കാലത്ത് യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിയ്ക്ക് അനുമതി നല്‍കിയത്- അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications