മിഷണറി: സിപിഎം ബിജെപിക്കെതിരെ
തിരുവനന്തപുരം: യുഎസില്‍ നിന്നുള്ള മിഷണറി ജോസഫ് കൂപ്പര്‍ ഇന്ത്യ വിടാനിടയാക്കിയ സംഭവത്തില്‍ സിപിഎം ബിജെപിയ്ക്കെതിരെ. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഒ. രാജഗോപാല്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്.
ജോസഫ് കൂപ്പര്‍ മതവികാരം വ്രണപ്പെടുത്തുന്ന ഭാഷയില്‍ പ്രസംഗിച്ചുവെന്നത് ആര്‍എസ്എസിന്റെ ആരോപണം മാത്രമാണ്. ജോസഫ് കൂപ്പറുടെ മേല്‍ അതേ കുറ്റം ആരോപിക്കുക വഴി രാജഗോപാല്‍ മന്ത്രിയെന്ന നിലയിലുള്ള തന്റെ ഔദ്യോഗിക സ്ഥാനത്തിന് ചേരാത്തവിധത്തിലാണ് പെരുമാറുന്നത്. - പിണറായി പറഞ്ഞു.
ആര്‍എസ്എസിന്റെ മനസ്സില്‍ എപ്പോഴും ഫാസിസ്റ് ചിന്തകള്‍ മാത്രമാണ്. അത് നടപ്പാക്കാന്‍ വേണ്ടി അവര്‍ സത്യം മറച്ചുവയ്ക്കുകയാണ്. - പിണറായി ആരോപിച്ചു.












Click it and Unblock the Notifications