ഗള്‍ഫില്‍ വീണ്ടും യുദ്ധമേഘങ്ങള്‍
ബാഗ്ദാദ്: വീണ്ടും ഗള്‍ഫില്‍ യുദ്ധമേഘങ്ങള്‍ ഉരുണ്ടുകൂടുന്നു. ഇറാഖിന് കൂടുതല്‍ സമയം അനുവദിക്കുമെന്ന കണക്കുകൂട്ടല്‍ തെറ്റിക്കും വിധത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ഇറാഖിനെതിരെ കൂടുതല്‍ തെളിവുകളുമായി യുഎസ് എത്തിയത് ആസന്നയുദ്ധത്തിന്റെ സൂചന നല്കുന്നു. ഇറാഖിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന ഫ്രഞ്ച് പ്രസിഡന്റ് ജാക്വിസ് ഷിറാകിന്റെ അഭ്യര്‍ത്ഥനയോടുള്ള ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയുടെ അസഹിഷ്ണുതയോടു കൂടിയ പ്രതികരണവും കാര്യങ്ങള്‍ കുഴപ്പത്തിലാക്കുന്നു.
സഹകരിക്കാന്‍ തയ്യാറില്ലാത്ത സദ്ദാം ഹുസൈന് കൂടുതല്‍ സമയം അനുവദിക്കണമെന്ന വാദം വ്യര്‍ത്ഥമാണ്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല. - ദി ടൈംസ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജാക് സ്ട്രോ വിശദീകരിക്കുന്നു.
ഇറാഖിന്റെ കയ്യില്‍ സര്‍വനാശസംഹാരികളായ ആയുധങ്ങളില്ലെന്ന് സദ്ദാം ഹുസൈന്‍ ആണയിടുന്നുണ്ടെങ്കിലും ഇറാഖ് ആയുധ പരിശോധകരോട് സഹകരിക്കുന്നില്ലെന്ന പരാതിയാണ് മുഖ്യ ആയുധപരിശോധകന്‍ ഹാന്‍സ് ബ്ലിക്സിന്. ഫിബ്രവരി അഞ്ച് ബുധനാഴ്ച ആസ്ത്രേല്യയും ഗള്‍ഫ് മേഖലയിലേക്ക് യുദ്ധക്കപ്പലുകള്‍ അയച്ചിരിക്കുകയാണ്.












Click it and Unblock the Notifications