കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്പനയ്ക്ക് ബുഷിന്റെ അഭിനന്ദനം

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കല്പനാ ചാവ്ലയ്ക്ക് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന്റെ അഭിനന്ദനം. ടെക്സാസിലെ ഹൂസ്റണില്‍ ജോണ്‍സണ്‍ സ്പേസ് സെന്ററില്‍ ഫിബ്രവരി അഞ്ച് ബുധനാഴ്ച നടന്ന വികാരനിര്‍ഭരമായ അനുസ്മരണ ചടങ്ങിലാണ് ജോര്‍ജ്ജ് ബുഷ് കല്പനാ ചാവ്ലയ്ക്ക് പ്രശംസ ചൊരിഞ്ഞത്.

എപ്പോഴും നക്ഷത്രങ്ങളില്‍ എത്തിച്ചേരാന്‍ അവള്‍ മോഹിച്ചു. കല്പനാ ചാവ്ല യാത്ര ചെയ്ത അത്രയും ദീര്‍ഘമായ വഴിയിലൂടെ നമ്മുടെ ഒരു ബഹിരാകാശയാത്രികനും യാത്ര ചെയ്തിട്ടില്ല.- ജോര്‍ജ്ജ് ബുഷ് പറഞ്ഞു.

ഒരു വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോഴാണ് കല്പന ഇന്ത്യ വിട്ടത്. എങ്കിലും നൂറുകണക്കിന് മൈലുകള്‍ ഉയരെ നിന്നും അവള്‍ ജന്മനാടിനെ കാണും. ദുരന്തവാര്‍ത്ത കല്പനയുടെ ജന്മനാട്ടില്‍ അറിഞ്ഞപ്പോള്‍ അവള്‍ പഠിച്ച സ്കൂളിലെ അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞത് കല്പന എന്നും നക്ഷത്രങ്ങളിലെത്തിച്ചേരാന്‍ മോഹിച്ചു എന്നാണ്. അവള്‍ അതിനപ്പുറത്തേക്കും പോയി- ബുഷ് പറഞ്ഞു.

കല്പനയ്ക്കായി അവളുടെ ജന്മനാട് ഇന്ന് ദു:ഖാചരണം നടത്തും. അവളെ ദത്തെടുത്ത നാടും അതുപോലെ ദു:ഖാചരണം നടത്തുന്നു. - ബുഷ് പറഞ്ഞു. ചടങ്ങില്‍ നാസയിലെ ശാസ്ത്രജ്ഞരുള്‍പ്പെടെ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X