കല്പനയുടെ പേരില്‍ സ്കോളര്‍ഷിപ്പ്
വാഷിംഗ്ടണ്‍: ബഹിരാകാശ വാഹനമായ കൊളംബിയ തകര്‍ന്ന് മരിച്ച ഇന്ത്യന്‍ വംശജ കല്പനാ ചൗളയുടെ പേരില്‍ അര്‍ലിങ്ടണിലെ ടെക്സാസ് സര്‍വകലാശാല സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി.
ഒരു ലക്ഷം ഡോളറാണ് സ്കോളര്‍ഷിപ്പ്. 1984ല്‍ ടെക്സാസ് സര്‍വകലാശാലയില്‍ നിന്നാണ് ബഹിരാകാശ എഞ്ചിനീയറിംഗില്‍ കല്പന ബിരുദം നേടിയത്.
എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കായാണ് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ വിഭാഗം എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളെയും സ്കോളര്‍ഷിപ്പിന് പരിഗണിക്കും. ബഹിരാകാശ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കായിരിക്കും മുന്‍ഗണന.
ടെക്സാസ് സര്‍വകലാശാല കല്പനയുടെ പേരില്‍ മറ്റൊരു സ്കോളര്‍ഷിപ്പ് കൂടി ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ്. ഫിബ്രവരി അഞ്ച് ബുധനാഴ്ച സര്‍വകലാശാലയില്‍ നടന്ന അനുസ്മരണയോഗത്തില്‍ കല്പനയുടെ അധ്യാപകര്‍ സംസാരിച്ചു.












Click it and Unblock the Notifications