Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും വെല്ലുവിളിയുമായി സദ്ദാം

ബാഗ്ദാദ് : അമേരിക്കയ്ക്കെതിരെ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈന്‍ വീണ്ടും വെല്ലുവിളി ഉയര്‍ത്തി. ഇറാഖിന്റെ പക്കല്‍ ആണവായുധമുണ്ടെങ്കില്‍ അത് കണ്ടുപിടിക്കാന്‍ സദ്ദാം ഹുസൈന്‍ അമേരിക്കയെ വെല്ലുവിളിച്ചു.

ഫിബ്രവരി നാല് ചൊവാഴ്ച സംപ്രേഷണം ചെയ്ത ടെലിവിഷന്‍ അഭിമുഖത്തിലാണ് സദ്ദാമിന്റെ ഈ വെല്ലുവിളി. ബ്രിട്ടനിലെ ചാനല്‍ ഫോര്‍ ടിവിയ്ക്ക് വേണ്ടിയാണ് സദ്ദാം ഈ അഭിമുഖം നല്കിയത്.

ഫിബ്രവരി അഞ്ച് ബുധനാഴ്ച യുഎസ് വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍ ഐക്യരാഷ്ട്രസമിതിയില്‍ ഇറാഖിനെതിരെ തെളിവുകള്‍ സമര്‍പ്പിക്കാനിരിക്കെയാണ് സദ്ദാമിന്റെ ഈ വെല്ലുവിളി. ലോക രാഷ്ട്രങ്ങള്‍ ആകാംക്ഷയോടെയാണ് സദ്ദാമിന്റെ പ്രസ്താവനയെ ഉറ്റുനോക്കുന്നത്.

ഒസാമ ബിന്‍ലാദന്റെ അല്‍-ക്വൈയ്ദയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും സദ്ദാം വ്യക്തമാക്കി. യുദ്ധമുണ്ടാക്കാനാണ് അമേരിക്കയും ബ്രിട്ടനും ശ്രമിക്കുന്നത്. - സദ്ദാം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+