സദ്ദാമിന് ബുധനാഴ്ച നിര്‍ണ്ണായകം
യുനൈറ്റഡ് നാഷന്‍സ്: ഇറാഖിനെ സംബന്ധിച്ചിടത്തോളം ഫിബ്രവരി അഞ്ച് ബുധനാഴ്ച നിര്‍ണ്ണായകമാണ്. ബുധനാഴ്ചയാണ് യുഎസ് വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍ ഇറാഖിനെതിരെ ഐക്യരാഷ്ട്രസമിതിയില്‍ തെളിവുകള്‍ നല്കുന്നത്.
ഇറാഖിന്റെ കയ്യില്‍ ആണവ-ജൈവ-രാസായുധങ്ങള്‍ ഉണ്ടെന്ന് തെളിയിക്കാനാണ് കോളിന്‍ പവല്‍ ശ്രമിക്കുക. 90 മിനിറ്റാണ് കോളിന്‍ പവലിന് അനുവദിച്ചിരിക്കുന്ന സമയം. ഇറാഖിനെതിരെ യുഎസ് അവതരിപ്പിക്കുന്ന തെളിവുകള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ യുദ്ധമുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും യുഎന്‍ ചര്‍ച്ച ചെയ്യും.
ഇറാഖിന് ഒസാമ ബിന്‍ ലാദന്റെ അല്‍ ക്വെയ്ദയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകളും കോളിന്‍ പവല്‍ അവതരിപ്പിക്കുമെന്ന് കരുതുന്നു. നിരോധിക്കപ്പെട്ട ആയുധങ്ങള്‍ ഇറാഖ് ഇറക്കുമതി ചെയ്തതിന്റെ തെളിവുകളും പവല്‍ നിരത്തും. ഉപഗ്രഹ ഫോട്ടോഗ്രാഫുകള്‍ വഴിയായിരിക്കും തങ്ങളുടെ വാദമുഖങ്ങള്‍ തെളിയിക്കാന്‍ കോളിന്‍ പവല്‍ ശ്രമിക്കുക.












Click it and Unblock the Notifications