സദ്ദാമിന് ഇനി അഞ്ച് മിനിറ്റ് കൂടി: ബ്ലിക്സ്
യുനൈറ്റഡ് നാഷന്‍സ്: കൂരിരുട്ടിലേക്ക് നീങ്ങാന്‍ സദ്ദാമിന് ഇനി അഞ്ചുമിനിറ്റേയുള്ളൂവെന്ന് യുഎന്നില്‍ മടങ്ങിയെത്തിയ മുഖ്യ ആയുധപരിശോധകന്‍ ഹാന്‍സ് ബ്ലിക്സ്. ഫിബ്രവരി അഞ്ച് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹാന്‍സ് ബ്ലിക്സ്.
ഹാന്‍സ് ബ്ലിക്സിന്റെ നേതൃത്വത്തിലുള്ള സംഘം ഫിബ്രവരി എട്ട് ശനിയാഴ്ച വീണ്ടും ഇറാഖില്‍ ആയുധപരിശോധന തുടങ്ങും. നേരത്തെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ജനവരി 27ന് ഐക്യരാഷ്ട്ര സമിതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ ഹാന്‍സ് ബ്ലിക്സ് ഇറാഖിനെ കുറ്റപ്പെടുത്തിയിരുന്നു. ആയുധപരിശോധനയുമായി പൂര്‍ണ്ണമായും സഹകരിക്കുന്നില്ലെന്നായിരുന്നു ബ്ലിക്സിന്റെ പരാതി.
കൂരിരുട്ടിലേക്ക് പോകണമെന്ന് നിര്‍ബന്ധമില്ലെങ്കില്‍ ഇറാഖ് സത്യസന്ധമായി കൂടുതല്‍ തെളിവുകള്‍ നല്കണം. നയതന്ത്രങ്ങളുടെ വാതില്‍ അടഞ്ഞുകഴിഞ്ഞെന്ന യുദ്ധത്തിനുള്ള കളമൊരുങ്ങിയെന്നുമുള്ള യുഎസ് പ്രസ്താവന ഇറാഖ് ഗൗരവമായി എടുക്കണമെന്നും ഹാന്‍സ് ബ്ലിക്സ് പറഞ്ഞു.
ഇതുവരെ ആണവ-ജൈവ-രാസായുധങ്ങള്‍ ഇറാഖില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജൈവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള ചലിക്കുന്ന പരീക്ഷണശാലകള്‍ ഇറാഖിന്റെ പക്കലുണ്ടെന്ന് ആരോപണമുണ്ട്. പക്ഷെ അത്തരത്തിലൊന്ന് കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. - ബ്ലിക്സ് പറഞ്ഞു.












Click it and Unblock the Notifications