ബിപിഎല്‍ ഇന്‍കമിംഗ് സൗജന്യം
കൊച്ചി: ബിപിഎല്‍ മൊബൈല്‍ പോസ്റ് പെയ്ഡ് വരിക്കാര്‍ക്ക് ഇന്‍കമിംഗ് കാളുകള്‍ സൗജന്യമാക്കുന്നു. പ്രതിമാസ വാടക 450 രൂപയില്‍ അധികമുള്ള താരിഫ് പ്ലാനുകളില്‍ ഇനി മുതല്‍ ഇന്‍കമിംഗ് സൗജന്യമായിരിക്കും.
മോട്ട്സ് വരിക്കാര്‍ക്ക് ഇന്‍കമിംഗ് വിളികള്‍ക്കുള്ള നിരക്ക് കുറച്ചു. മിനിറ്റിന് 50 പൈസയായിരിക്കും നിരക്ക്.
പുറത്തേക്കുള്ള കാളുകള്‍ക്ക് നിലവിലുള്ള നിരക്ക് ബാധകമായിരിക്കും. പ്രതിമാസം 450 രൂപയില്‍ താഴെ വാടക വരുന്ന പദ്ധതിയില്‍ ഒരു ബില്ലിന്റെ കാലയളവില്‍ 375 മിനിറ്റിന്റെ ഇന്‍കമിംഗ് വിളികള്‍ സൗജന്യമായി നല്കും. ഈ സൗജന്യത്തിന് ശേഷം ഉപയോഗിക്കുന്ന ഓരോ ഇന്‍കമിംഗ് വിളിക്കും മിനിറ്റിന് രണ്ടു രൂപ വീതം ഈടാക്കും.












Click it and Unblock the Notifications