പത്മജയുടെ മകള്‍ ഐശ്വര്യ വിവാഹിതയായി
ഗുരുവായൂര്‍: കോണ്‍ഗ്രസ് നേതാവും കെടിഡിസി ചെയര്‍ പേഴ്സണുമായ പത്മജാ വേണുഗോപാലിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായി.
ദുബായില്‍ എഞ്ചിനീയറായ റോണിയാണ് വരന്‍. തിരുവവന്തപുരം പി.ടി.പി. നഗറിലെ പരവേശില്‍ പ്രേം സി. നായരുടെയും ശാരദാ നായരുടെയും മകനാണ് റോണി.
ഫിബ്രവരി ആറ് വ്യാഴാഴ്ച രാവിലെ ഗുരുവായൂര്‍ അമ്പലത്തിലായിരുന്നു വിവാഹം.
കെ. കരുണാകരന്‍, കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍, ടി. വി. ചന്ദ്രമോഹന്‍എംഎല്‍എ, നടന്‍ സുരേഷ് ഗോപി, ഏഷ്യാനെറ്റ് മാനേജിംഗ് എഡിറ്റര്‍ കെ. പി. മോഹനന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications